Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthoot Finance

Kottayam

രോ​​ഗി​​ക​​ള്‍​ക്ക് കൈ​​ത്താ​​ങ്ങാ​​യി മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍​സ്

കോ​​ട്ട​​യം: പാ​​ലി​​യേ​​റ്റീ​​വ് രോ​​ഗി​​ക​​ള്‍​ക്കും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​ശു​പ​ത്രി​യി​ലെ കി​​ട​​പ്പു​​രോ​​ഗി​​ക​​ള്‍​ക്കും ഓ​​ണ​​ക്കി​​റ്റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്ത് മു​​ത്തൂ​​റ്റ് ഫി​​നാ​​ന്‍​സ്.
മാ​​ര്‍ ഗ്രീ​​ഗോ​​റി​​യോ​​സ് കാ​​രു​​ണ്യ​​നി​​ല​​യ​​ത്തി​​ല്‍ ന​​ട​​ന്ന ച​​ട​​ങ്ങ് ഓ​​ര്‍​ത്ത​​ഡോ​​ക്‌​​സ് സ​​ഭാ​​ധ്യ​​ക്ഷ​​ന്‍ ബ​​സേ​​ലി​​യോ​​സ് മാ​​ര്‍​ത്തോ​​മ്മാ മാ​​ത്യൂ​​സ് തൃ​​തീ​​യ​​ന്‍ കാ​​തോ​​ലി​​ക്കാ ബാ​​വാ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

കോ​​ട്ട​​യം ഭ​​ദ്രാ​​സ​​നാ​​ധി​​പ​​ന്‍ യൂ​​ഹാ​​നോ​​ന്‍ മാ​​ര്‍ ദീ​​യ​​സ്‌​​ക്കോ​​റോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എം​​എ​​ല്‍​എ​​മാ​​രാ​​യ ചാ​​ണ്ടി ഉ​​മ്മ​​ന്‍, വി​​നു ജോ​​ബ്, നാ​​ട്ട​​കം സു​​രേ​​ഷ്, സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​ട്ടേ​റി​​യ​​റ്റം​​ഗം വി.​​എ​​ന്‍. വാ​​സ​​വ​​ന്‍, റെ​​ജി സ​​ക്ക​​റി​​യ, മു​​ത്തൂ​​റ്റ് ഗ്രൂ​​പ്പ് കോ​​ര്‍​പ​​റേ​​റ്റ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍​സ് ആ​​ന്‍​ഡ് സി​എ​​സ്ആ​​ര്‍ ഹെ​​ഡ് രോ​​ഹി​​ത് രാ​​ജ്, റീ​​ജ​​ണ​​ല്‍ മാ​​നേ​​ജ​​ര്‍ തോ​​മ​​സ് വി. ​​കു​​ര്യാ​​ക്കോ​​സ്, ജെ​​എം​​ഡി ഓ​​ഫീ​​സ് മാ​​നേ​​ജ​​ര്‍ രാ​​ജ് ഫി​​ലി​​പ്പ്, വി​​ജി​​ല​​ന്‍​സ് ഓ​​ഫീ​​സ​​ര്‍ ഉ​​ണ്ണി​​ക്കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി ബ്രാ​​ഞ്ച് മാ​​നേ​​ജ​​ര്‍ ബോ​​ണി വ​​ര്‍​ഗീ​​സ്, ചി​​റ​​ത്ത​​ലാ​​ട്ട് സി. ​​ജോ​​ണ്‍ കോ​​റെ​​പ്പി​​സ്‌​​കോ​​പ്പ, കാ​​രു​​ണ്യ​​നി​​ല​​യം സെ​​ക്ര​​ട്ട​​റി ഫാ. ​​കു​​ര്യാ​​ക്കോ​​സ് മാ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Business

ബോ​ണ്ട് വി​ല്പ​ന: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് 5500 കോ​​​​ടി രൂ​​​​പ സ​​​​മാ​​​​ഹ​​​​രി​​​​ച്ചു

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് രാ​​​​ജ്യാ​​​​ന്ത​​​​ര ക​​​​ട​​​​പ്പ​​​​ത്ര വി​​​​പ​​​​ണി​​​​യി​​​​ല്‍നി​​​​ന്ന് 5500 കോ​​​​ടി​​​​യു​​​​ടെ (600 ദ​​​​ശ​​​​ല​​​​ക്ഷം ഡോ​​​​ള​​​​ര്‍) ധ​​​​സ​​​​മാ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്തി. ഇ​​​​ന്ത്യ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ​​​മേ​​​​ഖ​​​​ല എ​​​​ന്‍​ബി​​​​എ​​​​ഫ്സി​​​​ക​​​​ള്‍ കൈ​​​​വ​​​​രി​​​​ക്കു​​​​ന്ന ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍​ന്ന ധ​​​​ന​​​സ​​​​മാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണി​​​​ത്.

റി​​​​സ​​​​ര്‍​വ് ബാ​​​​ങ്കി​​​​ന്‍റെ വി​​​​ദേ​​​​ശ വാ​​​​ണി​​​​ജ്യ​​​വാ​​​​യ്പാ നി​​​​ബ​​​​ന്ധ​​​​ന​​​​ക​​​​ള്‍​ക്കു വി​​​​ധേ​​​​യ​​​​മാ​​​​യി നാ​​​​ല് ബി​​​​ല്യ​​​​ണ്‍ ഡോ​​​​ള​​​​ര്‍ ആ​​​​ഗോ​​​​ള ഇ​​​​ട​​​​ക്കാ​​​​ല ടേം ​​​​നോ​​​​ട്ട് പ​​​​ദ്ധ​​​​തി​​​​ക്കു കീ​​​​ഴി​​​​ലു​​​​ള്ള സീ​​​​നി​​​​യ​​​​ര്‍ സെ​​​ക്വേ​​​​ര്‍​ഡ് ബോ​​​​ണ്ട് വ​​​​ഴി​​​​യാ​​​​ണ് ധ​​​​ന​​​​സ​​​​മാ​​​​ഹ​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്. ബി​​​​സി​​​​ന​​​​സ് വി​​​​പു​​​​ലീ​​​​ക​​​​ര​​​​ണം ല​​​​ക്ഷ്യ​​​​മി​​​​ട്ടാ​​​​ണ് ഈ ​​​​നീ​​​​ക്കം. അ​​​​ടി​​​​സ്ഥാ​​​​ന തു​​​​ക​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 3.8 മ​​​​ട​​​​ങ്ങ് വ​​​​രെ​​​​യാ​​​​യി​​​​രു​​​​ന്നു സ​​​​ബ്സ്ക്രി​​​​പ്ഷ​​​​ന്‍.

ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള നി​​​​ക്ഷേ​​​​പ​​​​ക​​​​ര്‍​ക്ക് മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സി​​​​നോ​​​​ടു​​​​ള്ള താ​​​​ത്പ​​​​ര്യ​​​​മാ​​​​ണ് ഇ​​​​തി​​​​ലൂ​​​​ടെ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​​ന്താ​​​​രാ​​​​ഷ്‌​​​ട്ര മൂ​​​​ല​​​​ധ​​​​ന വി​​​​പ​​​​ണി​​​​ക​​​​ളി​​​​ലെ മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സി​​​​നു​​​​ള്ള സ്വാ​​​​ധീ​​​​നം കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു​​​കൂ​​​​ടി​​​​യാ​​​​ണ് ഈ ​​​നേ​​​​ട്ട​​​​മെ​​​​ന്നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ര്‍​ജ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ര്‍ മു​​​​ത്തൂ​​​​റ്റ് പ​​​​റ​​​​ഞ്ഞു.

Business

1420 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് സ്‌​കോ​ള​ര്‍​ഷി​പ്പ്

കൊ​​​​ച്ചി: പ​​​​ഠ​​​​ന​​​​ത്തി​​​​ല്‍ മി​​​​ക​​​​വ് തെ​​​​ളി​​​​യി​​​​ച്ച 1420 വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍​ക്ക് മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് മു​​​​ത്തൂ​​​​റ്റ് എം. ​​​​ജോ​​​​ര്‍​ജ് എ​​​​ക്‌​​​​സ​​​​ല​​​​ന്‍​സ് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പു​​​​ക​​​​ൾ ന​​​​ൽ​​​​കി. എ​​​​ട്ട്, ഒ​​​​ന്പ​​​​ത് ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​ണു സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പ് ന​​​​ൽ​​​​കി​​​​യ​​​​ത്.

പാ​​​​ലാ​​​​രി​​​​വ​​​​ട്ട​​​​ത്തെ മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സി​​​​ന്‍റെ ഹെ​​​​ഡ് ഓ​​​​ഫീ​​​​സി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങ് കു​​​​സാ​​​​റ്റ് മു​​​​ന്‍ പ്രോ- ​​​​വൈ​​​​സ്ചാ​​​​ന്‍​സ​​​​ല​​​​ര്‍ ഡോ. ​​​​കെ. പൗ​​​​ലോ​​​​സ് ജേ​​​​ക്ക​​​​ബ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ര്‍​ജ് അ​​​​ല​​​​ക്‌​​​​സാ​​​​ണ്ട​​​​ര്‍ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. ഡെ​​​​പ്യൂ​​​​ട്ടി മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജോ​​​​ര്‍​ജ് എം. ​​​​ജോ​​​​ര്‍​ജ് അ​​​​വാ​​​​ര്‍​ഡു​​​​ക​​​​ള്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്തു.

3000 രൂ​​​​പ വീ​​​​തം കാ​​​​ഷ് പ്രൈ​​​​സും മെ​​​​മ​​​​ന്‍റോ​​​​യു​​​​മാ​​​​ണ് ന​​​​ല്‍​കി​​​​യ​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​നു​​​പു​​​​റ​​​​മെ ചെ​​​​ന്നൈ, മ​​​​ധു​​​​രൈ, മം​​​​ഗ​​​​ളൂ​​​രു, ബം​​​​ഗ​​​​ളൂ​​​​രൂ, ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്, മും​​​​ബൈ, ഗോ​​​​വ, കോ​​​​ല്‍​ക്ക​​​​ത്ത, ഡ​​​​ല്‍​ഹി എ​​​​ന്നീ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലും പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

Business

മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍സി​​​​ന്‍റെ വി​​​​പ​​​​ണിമൂ​​​​ല്യം 1.5 ട്രി​​​​ല്യ​​​​ണ്‍ രൂ​​​​പ​​​​

കൊ​​​​​​​ച്ചി: സ്വ​​​​​​​ര്‍ണ​​​​​​​പ്പ​​​​​​​ണ​​​​​​​യ എ​​​​​​​ന്‍ബി​​​​​​​എ​​​​​​​ഫ്സി​​​​​​​യാ​​​​​​​യ മു​​​​​​​ത്തൂ​​​​​​​റ്റ് ഫി​​​​​​​നാ​​​​​​​ന്‍സി​​​​​​​ന്‍റെ വി​​​​​​​പ​​​​​​​ണി​​​മൂ​​​​​​​ല്യം 1.5 ട്രി​​​​​​​ല്യ​​​​​​​ണ്‍ രൂ​​​​​​​പ​​​​​​​യെ​​​​​​​ന്ന നാ​​​​​​​ഴി​​​​​​​ക​​​​​​​ക്ക​​​​​​​ല്ല് പി​​​​​​​ന്നി​​​​​​​ട്ടു.

2025 ജൂ​​​​​​​ണ്‍ ഒ​​​​​​​മ്പ​​​​​​​തി​​​​​​​നാ​​​​​​​ണ് ക​​​​​​​മ്പ​​​​​​​നി ഒ​​​​​​​രു ട്രി​​​​​​​ല്യ​​​​​​​ണ്‍ രൂ​​​​​​​പ​​​​​​​യെ​​​​​​​ന്ന മൂ​​​​​​​ല്യ​​​​​​​ത്തി​​​​​​​ലേ​​​​​​​ക്ക് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​യി എ​​​​​​​ത്തി​​​​​​​യ​​​​​​​ത്. തു​​​​​​​ട​​​​​​​ര്‍ന്നു​​​​​​​ള്ള അ​​​​​​​ഞ്ചു മാ​​​​​​​സം​​​​​​​കൊ​​​​​​​ണ്ട് അ​​​​​​​ടു​​​​​​​ത്ത 50,000 കോ​​​​​​​ടി രൂ​​​​​​​പ​​​​​​​യെ​​​​​​​ന്ന മൂ​​​​​​​ല്യ​​​​​​​വും കൂ​​​​​​​ട്ടി​​​​​​​ച്ചേ​​​​​​​ര്‍ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു.

റി​​​​ക്കാ​​​​ർ​​​ഡു​​​​ക​​​​ൾ‍ സ്ഥാ​​​​​​​പി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടു​​​​​​​ള്ള സു​​​​​​​സ്ഥി​​​​​​​ര പ്ര​​​​​​​ക​​​​​​​ട​​​​​​​നം, ച​​​​​​​രി​​​​​​​ത്ര​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ ലാ​​​​​​​ഭ​​​​​​​ക്ഷ​​​​​​​മ​​​​​​​ത, അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന സ്വ​​​​​​​ര്‍ണ​​​​​​​പ്പ​​​​​​​ണ​​​​​​​യ രം​​​​​​​ഗ​​​​​​​ത്തെ സു​​​​​​​സ്ഥി​​​​​​​ര വ​​​​​​​ള​​​​​​​ര്‍ച്ച എ​​​​​​​ന്നി​​​​​​​വ​​​​​​​യു​​​​​​​ടെ പി​​​​​​​ന്‍ബ​​​​​​​ല​​​​​​​ത്തോ​​​​​​​ടെ ക​​​​ന്പ​​​​നി വി​​​​​​​പ​​​​​​​ണി​​​​​​​മൂ​​​​​​​ല്യ​​​​​​​ത്തി​​​​​​​ന്‍റെ അ​​​​​​​ടി​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​ല്‍ രാ​​​​​​​ജ്യ​​​​​​​ത്തെ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ 59-ാമ​​​​​​​ത്തെ ക​​​​​​​മ്പ​​​​​​​നി​​​​​​​യാ​​​​​​​യി മാ​​​​​​​റി.

ലി​​​​​​​സ്റ്റ് ചെ​​​​​​​യ്ത സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക സേ​​​​​​​വ​​​​​​​ന ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ളു​​​​​​​ടെ ഇ​​​​​​​ട​​​​​​​യി​​​​​​​ല്‍ ഏ​​​​​​​റ്റ​​​​​​​വും വ​​​​​​​ലി​​​​​​​യ 12-ാമ​​​​​​​ത് ക​​​​​​​മ്പ​​​​​​​നി​​​​​​​യു​​​​​​​മാ​​​​​​​ണ്.പ​​​​​​​ണ​​​​​​​യ​​​​​​​മാ​​​​​​​യി സ്വീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ള്ള ആ​​​​​​​കെ സ്വ​​​​​​​ര്‍ണം ഒ​​​​​​​രു വ​​​​​​​ര്‍ഷം മു​​​​​​​മ്പു​​​​​​​ള്ള 199 ട​​​​​​​ണ്ണി​​​​​​​ല്‍നി​​​​​​​ന്ന് 209 ട​​​​​​​ണ്ണാ​​​​​​​യി ഉ​​​​​​​യ​​​​​​​ര്‍ന്ന​​​​​​​താ​​​​​​​യും അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ അ​​​​​​​റി​​​​​​​യി​​​​​​​ച്ചു.

Business

മു​ത്തൂ​റ്റ് ഫി​നാ​ന്‍​സി​ന് 4391 കോ​ടി​യു​ടെ അ​റ്റാ​ദാ​യം

കൊ​​​​ച്ചി: മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സ് ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ആ​​​​ദ്യ​​​പ​​​​കു​​​​തി​​​​യി​​​​ല്‍ 4391 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം കൈ​​​​വ​​​​രി​​​​ച്ചു. ക​​​​ഴി​​​​ഞ്ഞ​​​വ​​​​ര്‍​ഷം ഇ​​​​തേ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 2330 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ്റാ​​​​ദാ​​​​യം. 88 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​വാ​​​​ണു ക​​​​മ്പ​​​​നി കൈ​​​​വ​​​​രി​​​​ച്ച​​​​ത്.

മു​​​​ത്തൂ​​​​റ്റ് ഗ്രൂ​​​​പ്പ് കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന സം​​​​യോ​​​​ജി​​​​ത വാ​​​​യ്പാ ആ​​​​സ്തി​​​​ക​​​​ള്‍ 42 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ര്‍​ധ​​​​ന​​​​യോ​​​​ടെ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഉ​​​​യ​​​​ര്‍​ന്ന നി​​​​ല​​​​യാ​​​​യ 1,47,673 കോ​​​​ടി രൂ​​​​പ​​​​യി​​​​ലും സം​​​​യോ​​​​ജി​​​​ത ലാ​​​​ഭം 4,386 കോ​​​​ടി രൂ​​​​പ​​​​യി​​​​ലു​​​​മെ​​​​ത്തി.

74 ശ​​​​ത​​​​മാ​​​​നം വാ​​​​ര്‍​ഷി​​​​ക വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണി​​​​ത് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. മു​​​​ത്തൂ​​​​റ്റ് ഫി​​​​നാ​​​​ന്‍​സി​​​​ന്‍റെ മാ​​​​ത്രം വാ​​​​യ്പ​​​​ക​​​​ള്‍ 1,32,305 കോ​​​​ടി രൂ​​​​പ​​​​യി​​​​ലെ​​​​ത്തി. എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര്‍​ന്ന നി​​​​ല​​​​യി​​​​ലു​​​​ള്ള 47 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധ​​​​ന​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ല്‍ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള​​​​ത്.

സ്വ​​​​ര്‍​ണ​​​​പ്പ​​​​ണ​​​​യ വാ​​​​യ്പ​​​​ക​​​​ളു​​​​ടെ കാ​​​​ര്യ​​​​ത്തി​​​​ല്‍ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ നേ​​​​ട്ട​​​​മാ​​​​യ 45 ശ​​​​ത​​​​മാ​​​​നം ക​​​​മ്പ​​​​നി കൈ​​​​വ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ സ്വ​​​​ര്‍​ണ​​​​പ്പ​​​ണ​​​​യ വാ​​​​യ്പ​​​​ക​​​​ള്‍ 1,24,918 കോ​​​​ടി രൂ​​​​പ​​​​യെ​​​​ന്ന നേ​​​​ട്ട​​​​വും കൈ​​​​വ​​​​രി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു. സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​പ​​​​കു​​​​തി​​​​യി​​​​ല്‍ ക​​​​മ്പ​​​​നി പു​​​​തി​​​​യ​​​​താ​​​​യി 133 ശാ​​​​ഖ​​​​ക​​​​ള്‍ തു​​​​റ​​​​ന്നെ​​​​ന്ന് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ജോ​​​​ര്‍​ജ് ജേ​​​​ക്ക​​​​ബ് മു​​​​ത്തൂ​​​​റ്റ് പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up